ക്ലൈമാക്‌സ് ഇനി എപ്പോൾ...?

സുരേഷ്‌ഗോപിയെ നായകനാക്കി മാത്യൂസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം ഇതുവരെയും ഷൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോട്ടയത്തെ 'അതിരമ്പുഴ' പള്ളിയിലെ പെരുന്നാളിന്റെ ദൃശ്യങ്ങൾ ഒറ്റക്കൊമ്പനുവേണ്ടി ഷൂട്ട് ചെയ്യാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും പോലീസ് വകുപ്പിൽ നിന്നും ചിത്രീകരണത്തിനുള്ള പെർമിഷൻ ലഭിച്ചില്ല. അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സുരക്ഷാസംവിധാനങ്ങളിൽ തകരാറുകളുണ്ടാക്കാൻ വഴിയുണ്ടെന്നുള്ള പോലീസിന്റെ നിഗമനതതെ തുടർന്നാണ് ഷൂട്ടിംഗിനുള്ള അനുമതി നൽകാതിരുന്നത്.
പള്ളിയും പെരുന്നാളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ രംഗങ്ങൾ സെറ്റിട്ട് പാലായിൽ ചിത്രീകരിച്ചിരുന്നുവെങ്കിലും ഒരു പള്ളിയിലെ യഥാർത്ഥ പെരുന്നാൾ ദൃശ്യങ്ങൾ സിനിമയുടെ വിഷ്വൽ ബ്യൂട്ടി വർദ്ധിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു സംവിധായകൻ അതിരമ്പുഴ പള്ളിയിലെ പെരുന്നാളിനായി കാത്തിരുന്നത്.
ഇനി ക്ലൈമാക്‌സിനുവേണ്ടി മറ്റൊരു പള്ളി പെരുന്നാൾ ഷൂട്ട് ചെയ്യുകയോ അല്ലെങ്കിൽ വീണ്ടും സിനിമയ്ക്കുവേണ്ടി മാത്രമായി സെറ്റിടുകയോ ചെയ്യേണ്ടി വരും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ഘട്ടം ഘട്ടമായി സമയോചിതമായി നടന്നുവരുന്നുണ്ട്.
ഗോകുലം ഗോപാലനാണ് ഒറ്റക്കൊമ്പന്റെ നിർമ്മാതാവ്.
Photo Courtesy - Google










